കോതമംഗലം: ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി, കവളങ്ങാട് പഞ്ചായത്തുകളിലായി 72 കോടിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതായി ആന്റണി ജോൺ എംഎൽഎ. നെല്ലിക്കുഴി പഞ്ചായത്തിൽ പുതുതായി 8323 കണക്ഷനുകൾ നൽകും. ഇതിന്റെ ഭാഗമായി 120 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ വലിക്കും.
90 എംഎം മുതൽ 300 എംഎം വരെ വ്യാസമുള്ള ജിഐ, ഡിഐ, പിവിസി പൈപ്പുകളാണ് സ്ഥാപിക്കുന്നത്. കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിലെല്ലാം പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കും.
പദ്ധതിയുടെ ഭാഗമായി കുടിവെള്ളം സുഗമമായി എത്തിക്കുന്നതിന് കോഴിപ്പിള്ളിയിൽ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. കീരംപാറ കാളക്കടവിൽ പുതുതായി നിർമിക്കുന്ന കിണറിൽനിന്നു വെള്ളം കോഴിപ്പിള്ളിയിൽ സ്ഥാപിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കവളങ്ങാട് പഞ്ചായത്തിൽ പുതുതായി 4287 കണകഷനുകളാണ് നൽകുന്നത്. വില്ലാഞ്ചിറയിൽ 1.5 ലക്ഷത്തിന്റെയും കൊട്ടാരമുടിയിൽ 2.5 ലക്ഷത്തിന്റെയും പുതിയ ടാങ്കുകൾ സ്ഥാപിക്കും. 80 കിലോമീറ്റർ നീളത്തിൽ പൈപ്പുകൾ ഇവിടെ സ്ഥാപിക്കും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.