+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വിദ്യാര്‍ഥികളെ ഇതിലേ, ഇതിലേ' നാളെ ബിനാലെയില്‍

കൊച്ചി: ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ സിനിമ 'വിദ്യാർഥികളെ ഇതിലേ, ഇതിലേ' നാളെ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് പവിലിയനില്‍ വൈകിട്ട് 7.30നാണ് പ്രദര്‍ശനം. സിനിമയ്ക്ക
കൊച്ചി: ജോണ്‍ ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ സിനിമ 'വിദ്യാർഥികളെ ഇതിലേ, ഇതിലേ' നാളെ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍യാര്‍ഡ് പവിലിയനില്‍ വൈകിട്ട് 7.30നാണ് പ്രദര്‍ശനം.
സിനിമയ്ക്ക് മുന്നോടിയായി വൈകുന്നേരം ആറിന്, ആശിഷ് രാജാധ്യക്ഷയും ഗൗതം ദാസും ചേര്‍ന്ന് രചിച്ച 'ജോണ്‍ ഘട്ടക്ക് തര്‍ക്കോവ്‌സ്‌കി സിറ്റിസണ്‍സ്, ഫിലിം മേക്കേഴ്‌സ്, ഹാക്കേഴ്‌സ്' എന്ന പുസ്തകത്തിന്‍റെ മലയാളം തര്‍ജമ പ്രകാശനം ചെയ്യും. 25നു വൈകുന്നേരം ഏഴിന് കെ.എം. കമല്‍ സംവിധാനം ചെയ്ത സിനിമ 'ആലിഫ്' പ്രദര്‍ശിപ്പിക്കും. 26നു വൈകുന്നേരം ആറിന് അശോക് അഹൂജയുടെ സിനിമ 'ആധാരശില'യുടെ പ്രദര്‍ശനവും പാനല്‍ ചര്‍ച്ചയും നടക്കും. എന്‍.എസ്. മാധവന്‍റെ പ്രശസ്ത ചെറുകഥ 'ഹിഗ്വിറ്റ' ആധാരമാക്കി അതേ പേരില്‍ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത നാടകം ലോക നാടകദിനമായ 27ന് വൈകിട്ട് 7.30നു കബ്രാള്‍യാര്‍ഡ് പവിലിയനില്‍ അരങ്ങേറും.