കളമശേരി: സൗത്ത് കളമശേരി മേൽപാലത്തിന് സമീപം വാഹനത്തിൽനിന്നും റോഡിലേക്ക് ഓയിൽ ചോർന്നു. ഇതേത്തുടർന്ന് ഇരുചക്രവാഹനങ്ങയാത്രികർ തെന്നിവീണ് അപകടത്തിൽപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ഉടൻ സംഭവസ്ഥലത്തെത്തിയ വാർഡ് കൗൺസിലർ റഫീഖ് മരക്കാറും കളമശേരി പോലീസും ചേർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഏലൂരിൽനിന്നും അഗ്നിരക്ഷാസേനയെത്തി റോഡ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി. ഇതുമൂലം അര മണിക്കൂറോളം ഗതാഗത തടസമുണ്ടായി.
പാലത്തിന് സമീപവുള്ള മീഡിയൻ അശാസ്ത്രീയമായി നിർമിച്ചിരിക്കുന്നതും ഇവിടെ അപകടകാരണമായി നാട്ടുകാർ ആരോപിച്ചു. ഇതിന്റെ വീതി കുറച്ച് റോഡിന് കൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ മീഡിയന് സമീപം യു ടേൺ തിരിയുമ്പോൾ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു. വ്യവസായ മേഖലയിലേക്കും തിരിച്ചും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ മീഡിയൻ ശാസ്ത്രീയമായി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.