കൊച്ചി: അന്താരാഷ്ട്ര ഓട്ടിസം ദിനത്തോടനുബന്ധിച്ച് ഏപ്രില്‍ രണ്ടിന് 'പ്രേരണ' എന്ന പേരില്‍ നൃത്താവിഷ്കാരവും സംഗീത വിരുന്നും ശില്പശാലയും സംഘടിപ്പിക്കും.
എറണാകുളം ഫൈൻ ആര്‍ട്സ് ഹാളില്‍ വൈകിട്ട് 5.30 മുതല്‍ ഒമ്പത് വരെ ആണ് പരിപാടി. ഒഡീസി നര്‍ത്തകിയും ഭിന്നശേഷിക്കാരായ കുട്ടികളുടെ ആര്‍ട്ട് തെറാപ്പിയോഗ പരിശീലകയുമായ സന്ധ്യാ മനോജിന്റെ നേതൃത്വത്തിലാണ് നൃത്താവിഷ്കാരം നടക്കുക. ഓട്ടിസബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുള്ള എൻറിച്ച് 23 ശില്പശാലയും തുടർന്ന് ലെറ്റ്സ് സിംഗ് കളേഴ്സ് എന്ന സംഗീതവിരുന്നും നടക്കും. ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ്, ചാവറ കള്‍ച്ചറള്‍ സെന്റര്‍, ലോറം സിഎസ്ആര്‍ ഡിവിഷന് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സനു സത്യന്, ഡോ. കെ. നരേഷ് ബാബു, ബോണി ജോണ്‍, നര്‍ത്തകി സന്ധ്യാ മനോജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.