തൃശൂർ: കേരളത്തിലെ കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് നിലകൊണ്ട തലശേരി ആർച്ച് ബിഷപ്പിന്റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കേരള സമൂഹത്തിൽ മതസ്പർദ്ധ വർധിപ്പിക്കുന്ന രീതിയിൽ പരാമർശം നടത്തിയ കെ.ടി ജലീൽ എംഎൽഎയ്ക്കെതിരേ നടപടിയെടുക്കണമെന്ന് അതിരൂപത കുടുംബ കൂട്ടായ്മ. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, അസി. ഡയറക്ടർ ഫാ. ഷാന്റോ തലക്കോട്ടൂർ, ജനറൽ കണ്‍വീനർ ഷിന്റോ മാത്യു, ജനറൽ സെക്രട്ടറി പ്രഫ. ജോർജ് അലക്സ്, ട്രഷറർ ജെയ്സൻ മാണി, ജോ. കണ്‍വീനർമാരായ ബിജു വർഗീസ്, സുബി ജസ്റ്റിൻ, ജോ. സെക്രട്ടറിമാരായ ലിവിൻ വർഗീസ്, ഷീജ ജോണ്സൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിനീഷ് വടക്കുംഞ്ചേരി, സി.ടി. ജോയ്, ദേവസ്യ പുതുശേരി എന്നിവർ പ്രസംഗിച്ചു.