മണ്ണുത്തി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തണ്ണീർ പന്തൽ ഒരുക്കി. മണ്ണുത്തി ഇസാഫ് ഭവന്റെ മുന്പിൽ ദേശീയ പാതയോടു ചേർന്നാണു പന്തൽ. ഒല്ലൂർ എസിപി പി.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, മണ്ണുത്തി ജനകീയ കൂട്ടായ്മ ചെയർമാൻ ഭാസ്കരൻ കെ. മാധവൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എ. ബാബു, സെക്രട്ടറി കെ.എ. ഷിഹാബ് എന്നിവർ പ്രസംഗിച്ചു.
രാവിലെ ഒന്പതുമുതൽ വൈകിട്ട് ആറുവരെ പ്രവർത്തിക്കുന്ന പന്തലിൽ കുടിവെള്ളവും സംഭാരവും ലഭിക്കും. ലോക ജല ദിനത്തിന്റെ ഭാഗമായി ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ബാങ്ക് ജീവനക്കാർക്കായി പ്രതിജ്ഞയും സന്ദേശവും നൽകി.