പുതുക്കാട്: കോവിഡിന്റെ പേരിൽ അളഗപ്പ മിൽ അടച്ചിട്ട് മൂന്നുവർഷം തികയുന്നു. നാഷനൽ ടെക്സ്റ്റൈൽ കോർപ്പറേഷനു കീഴിൽ അളഗപ്പ മിൽ അടക്കമുള്ള 23 മില്ലുകളിലെ തൊഴിലാളികൾ അർധ പട്ടിണിയിലും ദുരിതത്തിലുമാണ്. ഇത്രനാൾ നൽകിയ പകുതി ശന്പളം അഞ്ചു മാസമായി വിതരണം ചെയ്യുന്നില്ലെന്നു തൊഴിലാളികൾ പറഞ്ഞു. പിരിഞ്ഞു പോയവർക്ക് ഒന്നര വർഷമായി ഗ്രാറ്റുവിറ്റി സംഖ്യ നൽകുന്നുമില്ല. മിൽതുറക്കുക, ഗ്രാറ്റുവിറ്റിയും ശന്പളവും മറ്റു ആനുകൂല്യങ്ങളും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മിൽ പടിക്കൽ ഇന്നു പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നു നേതാക്കൾ അറിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ. ഗോപാലകൃഷ്ണൻ, കെ. ഉണ്ണികൃഷ്ണൻ, ആന്േറാ ഇല്ലിക്കൽ, ടി.ഡി. ദിലീപ് എന്നിവർ പ്രസംഗിച്ചു.