വടക്കാഞ്ചേരി: കുണ്ടന്നൂർ തുരുത്ത് എരിഞ്ഞിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭരണിവേല മഹോത്സവം 25ന് ആഘോഷിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം 24ന് വൈകിട്ട് എ.സി. മൊയ്തീൻ എംഎൽഎ നിർവഹിക്കും. ഉത്രാളിക്കാവ് പൂരം കോർഡിനേറ്റർ എ.കെ. സതീഷ് കുമാർ മുഖ്യാതിഥിയാകും. വേലദിവസം പുലർച്ചെ നാലിന് ആരംഭിക്കുന്ന ക്ഷേത്രച്ചടങ്ങുകൾക്കുശേഷം ഉച്ചക്ക് ഒന്നിനു പെരിങ്ങോട് ചന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകന്പടിയോടെ തിടന്പ് പുറത്തേക്ക് എഴുന്നള്ളിപ്പ് നടക്കും.
അപ്പുമാരാരുടെ നേതൃത്വത്തിൽ മേളം. തുടർന്ന് അന്നദാനം. 70 വർഷത്തിലേറെ ക്ഷേത്രത്തിലെ കോമരമായിരുന്ന കണ്ടങ്ങെനാരായണൻ നായരുടെ നിര്യാണത്തെ തുടർന്ന് പുതിയ കോമരമായ കാഞ്ഞൂർ മണികണ്ഠനെ അവരോധിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഹരീഷ്മേനോൻ, രവി നാരായണൻ, പി. സേതുമാധവൻ, എം.ആർ. കണ്ണൻ എന്നിവർ പങ്കെടുത്തു.
20 ലക്ഷം
അനുവദിച്ചു
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ് അറിയിച്ചു. കെട്ടിടത്തിന്റെ കോണ്ക്രീറ്റ് അടർന്നുവീണതിനെത്തുടർന്നു ജനപ്രതിനിധികളും കോണ്ഗ്രസ് നേതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു.