+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ച് അ​ന്ന​ദാ​ന​യ​ജ്ഞം

കൊ​ടു​ങ്ങ​ല്ലൂ​ർ: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്ര​മാ​ക്കി​യു​ള്ള ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ക്ഷേ​ത്രാ​ഭി​വൃ​ദ്ധി​യും ഗ്രാ​മ​ക്ഷേ​മ​വും കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് ആ​ർ​എ​സ്എ​സ് പ്രാ​ന്ത​കാ​ര്യ​വാ​ഹ്
ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ച്  അ​ന്ന​ദാ​ന​യ​ജ്ഞം
കൊ​ടു​ങ്ങ​ല്ലൂ​ർ: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്ര​മാ​ക്കി​യു​ള്ള
ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ക്ഷേ​ത്രാ​ഭി​വൃ​ദ്ധി​യും ഗ്രാ​മ​ക്ഷേ​മ​വും കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് ആ​ർ​
എ​സ്എ​സ് പ്രാ​ന്ത​കാ​ര്യ​വാ​ഹ് പി.​എ​ൻ. ഈ​ശ്വ​ര​ൻ. േ​സേവാ​ഭാ​ര​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മീ​ന​ഭ​ര​ണി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന അ​ന്ന​ദാ​ന​യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സേ​വാ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ലി​യ ത​ന്പു​രാ​ൻ കു​ഞ്ഞു​ണ്ണി​രാ​ജ ദീ​പ​പ്രോ​ജ്വ​ല​നം ന​ട​ത്തി. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ.​എം.​കെ. സു​ദ​ർ​ശ​ന​ൻ അ​ന്ന​ദാ​ന​യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​പി. നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡം​ഗം പ്രേ​മ​രാ​ജ​ൻ, സേ​വാ​ഭാ​ര​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​ജ​ർ ജ​ന​റ​ൽ ഡോ.​പി. വി​വേ​കാ​ന​ന്ദ​ൻ, ടി.​ജെ. ജെ​മി, അ​ഡ്വ.​എം. ത്രി​വി​ക്ര​മ​ൻ അ​ടി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​ന്നു​ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ അ​ന്ന​ദാ​ന​ത്തോ​ടൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, ചി​കി​ത്സാ സ​ഹാ​യം, ആം​ബു​ല​ൻ​സ് സ​ഹാ​യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.