വെള്ളാങ്കല്ലൂർ: പെഴുംകാട് ചീപ്പുചിറയിൽ ആരംഭിക്കുന്ന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രത്തോടനുബന്ധിച്ച് 3000 കണ്ടൽ തൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് കണ്ടൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് അധ്യക്ഷയായി.
അസി.സെക്രട്ടറി സുജൻ പൂപ്പത്തി പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബാബു, മെന്പർമാരായ ഷറഫുദ്ദീൻ, സദക്കത്തുള്ള, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. റിഷി, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ്, തൊഴി ലുറപ്പ് ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ അർ.പി. വേലായുധൻ, കൃഷി ഓഫീസർ സീമ ഡേവിസ് പങ്കെടുത്തു.