സ്വന്തം ലേഖകന്‍
തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടറായി വി.ആര്. കൃഷ്ണതേജ ചുമതലയേറ്റു. ആലപ്പുഴയില്‍ നിന്നാണു കൃഷ്ണതേജ തൃശൂരിലേക്കു സ്ഥലംമാറിയെത്തിയത്. ജില്ലയുടെ 46 ാമത്തെ കളക്ടറായാണു കൃഷ്ണതേജ ചുമതലയേറ്റത്.
തൃശൂര്‍ കളക്ടറായിരുന്ന ഹരിത വി. കുമാറാണ് കൃഷ് ണതേജയ്ക്കു പകരം ആലപ്പുഴയിലെ പുതിയ കളക്ടറായി ചുമതലയേല്‍ക്കുക.
ഇന്നലെ രാവിലെയാണു കൃഷ്ണതേജ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. ഭാര്യ രാഗദീപ, മകന് ഋഷദ് നന്ദ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പുതിയ കളക്ടറെ എഡിഎം ടി. മുരളിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കളക്ടറുടെ ചേംബറിലെത്തി സ്ഥലംമാറിപ്പോകുന്ന ഹരിത വി. കുമാറില്‍ നിന്നു ചുമതലയേറ്റെടുത്തു.
സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കളക്ടര്‍ വി.എം. ജയകൃഷ്ണന്, ഡിഡിസി ശിഖ സുരേന്ദ്രന്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പരിശീലനകാലയളവില്‍ ഒരു വര്‍ഷം തൃശൂരില്‍ അസി സ്റ്റന്റ് കളക്ടറായി സേവനം ചെയ്തതിന്റെ അനുഭവസമ്പത്ത് നല്ലതുപോലെ പ്രവര്‍ത്തിക്കാന്‍ സഹായകമാകുമെന്നും ചുമതലയേറ്റശേഷം വി.ആര്. കൃഷ്ണതേജ പറഞ്ഞു.