തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുളള ശ്രീ വിവേകാനന്ദ കോളജിലെ ഇംഗ്ലീഷ് അധ്യാപകന്റെ നിയമനം നിയമനാനുസൃതമാണെന്ന് ദേവസ്വം ബോർഡ് സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മാനേജ്മെന്റിനു കീഴിലുളള ശ്രീ കേരളവർമ, ശ്രീ വിവേകാനന്ദ കോളജുകളിലെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് നിയമപ്രകാരം തയാറാക്കിയ റാങ്ക് ലിസ്റ്റിൽ നിന്നും മാത്രമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നിയമനം നടത്തിയിട്ടുള്ളത്. വികലാംഗ സംവരണവുമായി ബന്ധപ്പെട്ട് ചില വ്യക്തതകൾ ആവശ്യപ്പെട്ട് സർക്കാരിലേക്കു കത്ത് നൽകുകയും രണ്ടു ഒഴിവുകളിലേക്കു നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താമെന്ന് സർക്കാരിൽ നിന്നു മറുപടി ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് നിയമനം നടത്തിയത്.
കൊച്ചിൻ ദേവസ്വം ബോർഡ് മാനേജ്മെന്റിനു കീഴിലുള്ള ശ്രീ കേരളവർമ ശ്രീ വിവേകാനന്ദ എന്നീ കോളജുകളിൽ ഒഴിവുളള അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിന് ഹയർ എഡ്യൂക്കേഷൻ വിഭാഗത്തിൽ നിന്നും ലഭിച്ച കത്തിൽ ശ്രീ വിവേകാനന്ദ കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിലെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നതിനാണ് അനുമതി ലഭിച്ചിട്ടുളളത്.
അതുപ്രകാരം പത്രപരസ്യം നൽകി അപേക്ഷ ക്ഷണിച്ചിട്ടുള്ളതും നിയമന നടപടികൾ പൂർത്തിയാക്കി 2022 ജനുവരി മൂന്നിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളതും സർക്കാർ അനുമതി നൽകിയിരുന്ന ഒരു ഒഴിവിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്നും ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർഥിയെ നിയമിച്ചിട്ടുളളതുമാണെന്ന് സെക്രട്ടറി വ്യക്തമാക്കി.