മാള: ഹോളിഗ്രേസ് പോളിടെക്നിക് കോളജിൽ നടന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവിലൂടെ 150 പേർക്ക് തൊഴിൽ ലഭിച്ചു.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ നടന്ന പരീക്ഷകളിൽ വിവിധയിടങ്ങളിൽ നിന്നായി 300ൽപരം വിദ്യാർഥികൾ പങ്കെടുത്തു. പരീക്ഷകളിൽ പാസായ 150 വിദ്യാർത്ഥികൾക്ക് വിവിധ കന്പനികളിലേക്ക് ലഭിച്ച നിയമന ഉത്തരവ് ചെയർമാൻ സാനി എടാട്ടുകാരൻ കൈമാറി. പ്ലേസ്മെന്റ് ഡ്രൈവിന്റെ ഉദ്ഘാടനം കോളജ് ചെയർമാൻ സാനി എടാട്ടുകാരൻ നിർവഹിച്ചു.
ജനറൽ സെക്രട്ടറി ബെന്നി ജോണ് ഐനിക്കൽ, വൈസ് പ്രിൻസിപ്പൽ എഡ്വിൻ ജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോളജ് പ്രിൻസിപ്പൽ എം.ജി. ശശികുമാർ സ്വാഗതവും പ്ലേസ്മെന്റ് ഓഫീസർ സി.ആർ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.