കുന്നംകുളം: ചാലിശേരി ജിഎൽപി സ്കൂളിലെ സഹോദരികളായ വിദ്യാർഥികൾ സ്കൂൾ വികസനത്തിനായി സ്ഥലം വാങ്ങു ന്ന ഫണ്ടിലേക്കു സ്വർണ ക്കമ്മലുകൾ നൽകിയതു സ്കൂളിനും നാടിനും തങ്കത്തിളക്കമായി.
സ്വർണത്തിനു ദിനംപ്രതി വില കുടുന്പോഴും സ്കൂളിനുവേണ്ടി രണ്ടുപേരും നൽകിയതു വിലമതിക്കാനാത്തെ സമ്മാനമാണ്. 655 ഓളം വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിനു നിലവിൽ 45 സെന്റ് സ്ഥലമാണ് ഉള്ളത്. എൽപി സ്കൂളിനു ചുരുങ്ങിയത് ഒരേക്കർ വേണമെന്നാണു വ്യവസ്ഥ.
തൃത്താല ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിൽ 18 ക്ലാസ്മുറികൾ വേണ്ടിടത്ത് നിലവിൽ 12 ക്ലാസ് മുറികളിലാണ് പഠനം നടക്കുന്നത്. മന്ത്രി എം.ബി. രാജേഷ് സ്കൂളിന് പുതിയ കെട്ടിടത്തിനായി 1.2 കോടി അനുവദിച്ചിട്ടുണ്ട്.
ക്ലാസ് മുറികൾക്കായി കെട്ടിടം പണിയുന്നതിനായി 15 സെന്റ് ഭൂമി വാങ്ങുന്നതിനായി ജനകീയ കൂട്ടായ്മ ഫണ്ട് ശേഖരണം നടത്തിവരികയാണ്. സ്ഥലം വാ ങ്ങുന്നതിലേക്കാണു നാലാം ക്ലാ സ് വിദ്യാർഥി പ്രവ്ദ, അനുജത്തി യുകെജി വിദ്യാർഥി താനിയ എന്നിവർ സ്വർണക്കമ്മലുകൾ നൽകിയത്. വട്ടമ്മാവ് വലിയകത്ത് വീട്ടിൽ വി.എൻ. ബിനു- ആരിഫാ ബീഗം ദന്പതിമാരുടെ മൂന്നു മക്കളിൽ മൂത്തവരാണ് ഇരുവരും.
വാർഷികാഘോഷ ത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി വിദ്യാർഥികളിൽ നിന്ന് കമ്മലുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ കാദർ, ബ്ലോക്ക് മെന്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്തംഗം പി. വി. രജീഷ്, പിടിഎ പ്രസിഡന്റ് ബിനു, പ്രധാനാധ്യാപകൻ ഇ. ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.