തൃശൂർ: തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ മാനേജ്മെന്റ് കണ്വൻഷൻ ഇന്ന് 6.45നു പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടക്കും. റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ രാജേശ്വർ റാവു ഉദ്ഘാടനം ചെയ്യും. കളക്ടർ വി.ആർ. കൃഷ്ണ തേജ, ബാങ്ക് ഓഫ് ന്യൂയോർക്ക് (മെലണ്‍) മുൻ എംഡി അനീഷ് കുമാർ എന്നിവർ പങ്കെടുക്കും. ടിഎംഎ പ്രസിഡന്റ് കെ. പോൾ തോമസ് അധ്യക്ഷത വഹിക്കും.
ടിഎംഎ മണപ്പുറം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ജ്യോതി ലാബ്സ് ചെയർമാൻ എം.പി. രാമചന്ദ്രനും ടിഎംഎ ലിയോ ഫാർമ മാനേജ്മെൻറ് എക്സലൻസ് അവാർഡ് എസ്ഐബി എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണനും സമ്മാനിക്കും. ബെസ്റ്റ് മാനേജ്മെന്റ് സ്റ്റുഡന്റ് അവാർഡും സ്കോളർഷിപ്പുകളും വിതരണം ചെയ്യുമെന്ന് വൈസ് പ്രസിഡന്റ് ജിയോ ജോബ്, എം. മനോജ്കുമാർ, എ.പി. മധു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.