+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

പഴയന്നൂർ: കാർഷിക മേഖലയും വനിത ശാസ്തീകരണവും ലക്ഷ്യ മിട്ട് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. സേവന പശ്ചാത്തല മേഖലകൾക്കു പ്രാധാന്യം നൽകിയുള്ള ജനക്ഷേമ പരമായ ബജറ്റാണു വൈസ് പ്രസിഡന്‍റ് പി.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
പഴയന്നൂർ: കാർഷിക മേഖലയും വനിത ശാസ്തീകരണവും ലക്ഷ്യ മിട്ട് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. സേവന പശ്ചാത്തല മേഖലകൾക്കു പ്രാധാന്യം നൽകിയുള്ള ജനക്ഷേമ പരമായ ബജറ്റാണു വൈസ് പ്രസിഡന്‍റ് പി. പ്രശാന്തി അവതരിപ്പി ച്ചത്.
13,19,58,685 രൂപ പ്രതീക്ഷിത വരവും 12,93,90,400 രൂപയുടെ ചെലവും പ്രതീക്ഷി ക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മേഖലയ്്ക്ക് ഒരു കോടി രൂപയും ഭവന രഹിതർക്കായ് ഭവന നിർമാണ പ്രവർത്തന ങ്ങൾക്കു 100 വീടുകൾക്കായ് നാലു കോടി രൂപയുമാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ക്കായ് രണ്ടര കോടി രൂപ ബജറ്റിൽ വകയിരുത്തി. വനിതക്ഷേമത്തിനായി മികച്ച തൊഴിൽ കണ്ടെത്താനായി സ്ത്രീ തൊഴിലിടം സ്ഥാപിക്കാ നായി 65 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

തൃക്കൂർ പഞ്ചായത്ത് ബജറ്റ്

തൃക്കൂർ: ഭവന പദ്ധതികൾക്കു മുൻതൂക്കം നൽകി തൃക്കൂർ പഞ്ചായ ത്ത് ബജറ്റ് അവതരി പ്പിച്ചു. ഭവന നിർമാണത്തിന് 2,44,00,000 രൂപയും റോഡ് നിർമാണത്തിനും നവീകരണ ത്തിനുമായി 2,14,16,000 രൂപയു മാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
24,12,84,925 രൂപ വരവും 22,47,68,817 രൂപ ചെലവും 1,65,16,108 രൂപ നീക്കിയിരിപ്പു മുള്ള ബജറ്റാണ് വൈസ് പ്രസിഡന്‍റ് ഹേമലത സുകു മാരൻ അവതരിപ്പിച്ചത്. പട്ടിക ജാതി, വർഗ ക്ഷേമ പദ്ധതികൾക്കു 47,00,000 രൂപയും അഗതി ക്ഷേമത്തിന് 35,00,000 രൂപയും മാറ്റിവച്ചിട്ടുണ്ട്. ബജറ്റ് അവതരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് സൈമണ്‍ നന്പാടൻ അധ്യക്ഷത വഹിച്ചു.