നെടുമ്പാശേരി: അത്താണി - പറവൂർ റോഡിലെ ചെങ്ങമനാട് പുത്തൻതോട് ഭാഗത്തെ കൊടും വളവുകൾ നിവർത്തണമെന്ന് ആവശ്യപ്പെട്ട് ചെങ്ങമനാട് കവലയിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്തവേദി ശ്രദ്ധക്ഷണിക്കൽ പ്രതിഷേധം സംഘടിപ്പിച്ചു. അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായ പുത്തൻതോട് ഭാഗത്തെ കൊടും വളവുകൾ നിവർത്തണമെന്നും പുറേമ്പാക്ക് കണ്ടെത്തി നവീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വളവുകൾ നിവർത്തി റോഡ് നവീകരിക്കുന്നതിന് ഒരു വർഷം മുന്പ് സർക്കാർ രണ്ടര കോടി ബജറ്റിൽ വകയിരുത്തിയിരുന്നു. വൈകാതെ പദ്ധതിക്ക് അനുമതിയും ലഭിച്ചു.
എന്നാൽ നാളിതുവരെ നടപടികൾ പൂർത്തീകരിക്കുകയോ, നിർമാണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി പ്രതിഷേധം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. എഡ്റാക്ക് താലൂക്ക് പ്രസിഡന്റ് എം.കെ. ജമാലുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.