അങ്കമാലി: ചരിത്ര പ്രസിദ്ധമായ അങ്കമാലി ബസിലിക്ക പള്ളിയിൽ നാൽപ്പതുമണി ആരാധന ഈ മാസം 24ന് ആരംഭിക്കും. രാവിലെ ആറിന് വിൻസൻഷ്യൻ മേരി മാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവയുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയോടെ ആരാധനയ്ക്ക് തുടക്കം കുറിക്കും. ഒൻപതിന് ദിവ്യബലി. വൈകിട്ട് അഞ്ചിന് ഫാ. ജെസ്റ്റിൻ പനച്ചിക്കലിന്റെ നേതൃത്വത്തിൽ തിരുമണിക്കൂർ ആരാധന.
25ന് രാവിലെ ആറിന് ഫാ. മാർട്ടിൻ കുരുവൻമാക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി, ആരാധന. വൈകിട്ട് അഞ്ചിന് ഫാ. റിന്റോ പുതു ശ്ശേരിയുടെ നേതൃത്വത്തിൽ തിരുമണിക്കൂർ ആരാധന. 26ന് രാവിലെ ആറിന് ദിവ്യബലി. വൈകിട്ട് അഞ്ചിന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി പെരുമായന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.
ആരാധന ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ തുടർച്ചയായി ആരാധന നടക്കുമെന്നും ഈ ദിവസങ്ങളിൽ ബസിലിക്കയിൽ മാത്രമായിരിക്കും ദിവ്യബലികളെന്നും റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.