കോതമംഗലം: തൃക്കാരിയൂർ-ആയക്കാട്-മുത്തംകുഴി-വേട്ടാന്പാറ 11 കിലോ മീറ്റർ റോഡ് ബിഎം ബിസി നിലവാരത്തിൽ നിർമിക്കുന്നതിന് 16 കോടി സാങ്കേതികാനുമതിയായതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലത്തിന്റെ കീഴിലുള്ള സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (സിആർഐഎഫ്) നിന്നുമാണ് തുക വകയിരുത്തിയത്. മേയ് അവസാന വാരത്തോടെ ടെൻഡർ നടിപടി പൂർത്തീകരിക്കുമെന്നും ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തോടെ നിർമാണം ആരംഭിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു.
നിലവിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന തങ്കളം മുതൽ ആയക്കാട് വരെയുളള ഭാഗം റോഡ് ഒഴിവാക്കിയാണ് എസ്റ്റിമേറ്റ് നൽകിയിരിക്കുന്നത്. ആയക്കാട് ജംഗ്ഷനിൽനിന്ന് ആരംഭിച്ച് മുത്തംകുഴി-കുളംങ്ങാട്ടുകുഴി വഴി വേട്ടാന്പാറ വരെയുള്ള 11 കിലോ മീറ്റർ ദൂരമാണ് ഇപ്പോൾ നിർമിക്കുന്നത്. തണ്ണീർത്തൊട്ടിയിലും പിണ്ടിമനയിലും ഓരോ പാലവും 10 കൾവർട്ടുകളും ഓടയും 5.5 മീറ്റർ ടാറിംഗ് വീതിയിലുമാണ് റോഡ് നിർമിക്കുന്നത്.
വേട്ടാന്പാറയിൽനിന്നു മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽനിന്നു മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംപി പറഞ്ഞു. റോഡിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കി നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എംപി പൊതുമരാമത്ത് മന്ത്രിയെ നേരിൽകണ്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്താകെ 506.14 കോടി 30 റോഡുകൾക്കായി അനുവദിച്ചതിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിലേക്ക് രണ്ട് റോഡുകളാണ് അനുവദിച്ചത്.
ഇതിൽ ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടം-പച്ചടിമഞ്ഞപ്പാറമേലെ - ചിന്നാർ - റിവർവാലി (13.7 കി.മി) റോഡിന് 19 കോടിയുടെയും സാങ്കേതിക അനുമതി ലഭിച്ചതായും എംപി പറഞ്ഞു.