മൂവാറ്റുപുഴ: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ഇതുമൂലം അസുഖ ബാധിതരായ ആളുകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കേരള കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.
പാർട്ടി ഡെപ്യൂട്ടി ചെയർമാനും മുൻ എംപിയുമായ ഫ്രാൻസിസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് സോജൻ പിട്ടാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ ജോസ് വള്ളമറ്റം, ബേബി വട്ടകുന്നൻ, ടോം കുര്യാച്ചൻ, പായിപ്ര കൃഷ്ണൻ, ഷൈസണ്‍ മാങ്ങഴ, ടോമി പാലമല, വിനോദ് തെക്കേക്കര, ജോസ് കുര്യക്കോസ്, കെ.എം. ജോർജ്, ജേക്കബ് എരമംഗലത്ത്, ബാബു മുടിയിൽ, സെബി പൂവൻ എന്നിവർ പ്രസംഗിച്ചു.