കല്ലൂർ: നായരങ്ങാടിയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പച്ചളിപുറം വാഴപ്പിള്ളി ചാക്കാൻ ജോണ്‍സന്റെ മകൻ സോണേഷാ(29)ണ് മരിച്ചത്. കഴിഞ്ഞ 14-നായിരുന്നു അപകടം.
സോണേഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച ശേഷം കാനയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സോണേഷിനെയും സുഹൃത്ത് ജിഷ്ണുവിനെയും കല്ലൂർ സൗഹൃദ യുവസംഗമം പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് സോണേഷിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം നടത്തി. അമ്മ: എൽസി. സഹോദരി: സോണിയ.