കൊരട്ടി: പാക്കനാർ പാട്ടിലൂടെ കേരള ഫോക്ലോർ അക്കാദമി അവാർഡ് കരസ്ഥമാക്കിയ എം.സി. സുബ്രന് ജന്മനാടിന്റെ ആദരം. മാന്പ്ര പൈങ്കാവ് ഫ്രണ്ട്സ് സംഘടിപ്പിച്ച ആദരവ് 2023 കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെന്പർ ജോബി ശിവൻ അധ്യക്ഷയായി. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ പുരസ്കാര സമർപ്പണം നടത്തി. അനിൽ മാള, ദിൽഹർ കാലടി, ഡേവീസ് മാന്പ്ര, നന്ദകുമാർ എലിഞ്ഞിപ്ര, സാജൻ, പ്രഭാത് മാന്പ്ര, സാജൻ സ്കറിയ, പി.ജി. സത്യപാലൻ, എം. ജനാർദനൻ, ലോചനൻ അന്പാട്ട്, ബെന്നി ഈരാളി, ടി.വി. ഡിക്സൻ, സാജൻ പറന്പി, കെ.എം. ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പേർത്തറിവ് നാടൻപാട്ട് സംഘത്തിന്റെ കലാപരിപാടികളും അരങ്ങേറി.