ചാലക്കുടി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സേക്രഡ് ഹാർട്ട് കോളജിലെ സുവോളജി ഡിപ്പാർട്ട്മെന്റിന്റെയും മൂവാറ്റുപുഴയിലെ അണ്ണൂർ ഡെന്റൽ കോളജിന്റെയും നേതൃത്വത്തിൽ സേക്രട്ട് ഹാർട്ട് കോളജിൽ ബോധവത്കരണ ക്ലാസും ദന്തപരിശോധനയും നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഐറിൻ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെക്രട്ടറി ഡോ. കിരണ്‍ തളിയത്ത് ഉദ്ഘാടനം ചെയ്തു. ഡോ. ജിയോണ്‍ പോളി, ഡോ. നൗമി അശോക് എന്നിവർ ബോധവത്്കരണ ക്ലാസുകൾ നയിച്ചു. അസി. പ്രഫ.ഡോ. വി. നീത, വിദ്യാർഥി പ്രതിനിധി അനഘ ഷാജു എന്നിവർ പ്രസംഗിച്ചു .
കൊടുങ്ങല്ലൂർ: നഗരസഭയുടെയും താലൂക്ക് ആശുപത്രിയിലെ ദന്താരോഗ്യ ചികിത്സാ വിഭാഗത്തിന്റേയും ആഭിമുഖ്യത്തിൽ ലോക വദനാരോഗ്യ ദിനം ആചരിച്ചു. പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ക്വിസ് മത്സരം, ബോധവത്കരണ ക്ലാസുകൾ, വദനാരോഗ്യ പരിശോധനകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പരിശോധനയ്ക്ക് എത്തിയ രോഗികൾക്ക് ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ. ആർ. ജൈത്രൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ എൽസി പോൾ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ലത ഉണ്ണികൃഷ്ണൻ, ഒ.എൻ. ജയദേവൻ, ഡോ.വി. ഉണ്ണികൃഷ്ണൻ, ഡോ. ഹിമ്മത്ത്, നഗരസഭ കൗണ്‍സിലർ ടി.എസ്. സജീവൻ, നഴ്സിംഗ് സൂപ്രണ്ട് പുഷ്പാവതി എന്നിവർ പ്രസംഗിച്ചു.