+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ​രികി​ലെ മാ​ലി​ന്യശേ​ഖ​രം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന്

മ​റ്റ​ത്തൂ​ർ: വാ​സു​പു​രം ചെ​ന്പു​ച്ചി​റ റോ​ഡ​രികി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​
റോ​ഡ​രികി​ലെ മാ​ലി​ന്യശേ​ഖ​രം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന്
മ​റ്റ​ത്തൂ​ർ: വാ​സു​പു​രം ചെ​ന്പു​ച്ചി​റ റോ​ഡ​രികി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ മു​പ്ലി​യം സ്വ​ദേ​ശി കെ.​ജി. ര​വീ​ന്ദ്ര​നാ​ഥ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി.
വാ​സു​പു​രം ചെ​ന്പു​ച്ചിറ റോ​ഡി​ലു​ള്ള പാ​ല​ത്തി​നു സ​മീ​പം പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നു​ള്ളി​ലും പു​റ​ത്തും നി​ര​വ​ധി ചാ​ക്കു​ക​ളി​ലാ​യാ​ണ് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഹ​രി​ത​ക​ർ​മ​സേ​ന സം​ഭ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മാ​ലി​ന്യ​ചാ​ക്കു​ക​ളു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ര​വീ​ന്ദ്ര​നാ​ഥ് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. റോ​ഡ​രു​കി​ലെ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​പ​റ്റി സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളും ഇ​വി​ടെ മാ​ലി​ന്യം നി​റ​ച്ച ചാ​ക്കു​ക​ൾ കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്നു​ണ്ട്.
ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മ​ഴ​യ്ക്കു​മു​ന്പേ ഇ​വ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ റോ​ഡ​രു​കി​ൽ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലേ​ക്കും സ​മീ​പ​ത്തെ തോ​ടു​വ​ഴി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും കു​റു​മാ​ലി പു​ഴ​യി​ലേ​ക്കും ഒ​ഴു​കി​യെ​ത്തു​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.