കോടാലി: വിജയകുമാർ മേനോന്റെ സ്മരണക്കായി കോടാലിയിൽ ഓപ്പണ്‍ ആർട്ട് ഗാലറി തുറന്നു.
അധ്യാപനം, എഴുത്ത്, പ്രഭാഷണം എന്നിവയിലൂടെ ചിത്രകലയെ മലയാളി മനസുകളുമായി കൂടുതൽ അടുപ്പിച്ച വിജയകുമാർ മേനോനോടുള്ള ആദരവായാണ് ഫോട്ടോഗ്രഫി മ്യൂസിയമായ ഫോട്ടോമ്യൂസ് കോടാലി ഓവുങ്ങൽ ജംഗ്ഷനിലെ സ്നേഹ ഹെൽത്ത് സെന്ററിനു സമീപം ഓപണ്‍ ആർട് ഗാലറി സ്ഥാപിച്ചത്.
ഗ്രാമീണമേഖലയിലെ ആദ്യത്തെ ഈ ആർട് ഗാലറി കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. ഫോട്ടോമ്യൂസ് അക്കാദമിക് ഡയറക്ടറും ഫോട്ടോഗ്രാഫറുമായ നന്ദകുമാർ മൂടാടി അധ്യക്ഷതവഹിച്ചു. ഡോ. ഉണ്ണികൃഷ്ണൻ പുളിക്കൽ, മാനേജർ ശ്രീനിവാസൻ പുല്ലരിക്കൽ, സുനിൽ സപര്യ, ജോയ് കൈതാരത്ത്, വി.കെ. കാസിം, ശശി മേനോൻ, ആദ്യ പ്രദർശനത്തിന്റെ ക്യുറേറ്റർ പ്രിയ ഷിബു എന്നിവർ സംസാരിച്ചു.
വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ആദിവാസി വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണ് ഗാലറിയിൽ ആദ്യമായി പ്രദർശിപ്പിച്ചിട്ടുള്ളത്.