വെള്ളാങ്കല്ലൂർ: ദേശീയതലത്തിലും സംസ്ഥാനതലത്തിലും പാർലമെന്ററി ജനാധിപത്യത്തെ കുരുതിക്കളമാക്കുകയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തെ താഴെയിറക്കാൻ കോണ്‍ഗ്രസിന്റെ ആശയങ്ങൾ മുറുകെ പിടിച്ചു പോരാടാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോണ്‍ഗ്രസ് പ്രവർത്തകരോട് ആഹ്വാനംചെയ്തു.
വെള്ളാങ്കല്ലൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കെ.ഐ. നജീബ് സ്മാരക മന്ദിരം കോണത്തുകുന്നിൽ ഉദ്ഘാടനം ചെയ്യുകയിരുന്നു സതീശൻ. കേരളത്തിന് കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ലഭിക്കേണ്ട 25,000 കോടിയുടെ നികുതി സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടമായി.
ഇപ്പോൾ സമസ്ത മേഖലയിലും നികുതി വർധിപ്പിച്ചു ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനെതിരെ നിയമസഭയിലും പുറത്തും പ്രതിപക്ഷം സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐഷാ ലത്തീഫ് സ്മാരക കോണ്‍ഫറൻസ് ഹാൾ ബെന്നി ബഹനാൻ എംപി, വി.എം. അലിയാർ സ്മാരക ലൈബ്രറി ടി.എൻ. പ്രതാപൻ എംപി, ഡിജിറ്റൽ ആൻഡ് മീഡിയ വാർ റൂം കെപിസിസി അംഗം എം.പി. ജാക്സണ്, വ്യാപാര മുറികൾ ടി.എം. നാസർ എന്നിവർ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ടി.ജെ. സനീഷ്കുമാർ എംഎൽഎ മുഖ്യാതിഥിയായി. ഡിസിസി ജനറൽ സെക്രട്ടറി വി.എം. മൊഹിയുദ്ദീൻ, എ.ഐ. അഷ്റഫ് , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.യു. സുരേഷ്കുമാർ, പി.ഡി. ജോസ്, കമാൽ കാട്ടകത്ത് എന്നിവർ പ്രസംഗിച്ചു.
75 വയസ് കഴിഞ്ഞ 175 മുൻകാല കോണ്‍ഗ്രസ് പ്രവർത്തകർ, മുൻകാല ജനപ്രതിനിധികൾ, മുൻ മണ്ഡലം പ്രസിഡന്റുമാർ, സംസ്ഥാന കലോത്സവ വിജയികൾ തുടങ്ങിയവരെ ആദരിച്ചു.