കൊരട്ടി: ഒഇസി വിദ്യാർഥികൾക്കുള്ള(മറ്റ് അർഹമായ വിഭാഗങ്ങൾക്ക് ഉൾപ്പെടെ) സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷൻ നൽകുന്ന ഗ്രാന്റ് സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ശ്രീരാമവിലാസം ചവളർ സൊസൈറ്റി സംസ്ഥാനക്കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
2022-23 ലെ ബജറ്റിൽ വകയിരുത്തിയ 230 കോടിയിൽ 70 കോടി രൂപ ഇനിയും വിതരണം ചെയ്യാനുണ്ട്. സാന്പത്തിക പ്രതിസന്ധി മൂലം ധനവകുപ്പ് ഇതിന് അനുമതി നൽകിയിട്ടില്ലയെന്നത് ഖേദകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചവളർ സൊസൈറ്റി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊരട്ടിയിൽ നടന്ന സമാദരണ സദസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് കെ.വി. ജയരാജ് അധ്യക്ഷനായി. മുൻകാല നേതാക്കളായ സി.കെ. വേലായുധൻ, വി.ആർ. സത്യവാൻ എന്നിവരെ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ആദരിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറി ബൈജു കെ. മാധവൻ, വൈസ് പ്രസിഡന്റുമാരായ എൻ.കെ. അശോകൻ, പ്രഭാകരൻ മാച്ചാന്പിള്ളി, സെക്രട്ടറിമാരായ വിനീഷ് സുകുമാരൻ, കെ.കെ. മോഹനൻ, പി.കെ. അനിൽ, ട്രഷറർ എം.വി. ഗോപി, ഓഡിറ്റർ പി.കെ. രാമൻ, പി.ആർ. സുരേന്ദ്രൻ, ബാബു പനംകൂട്ടത്തിൽ, കെ.കെ. ഷാജു, കെ.വി. ജിജു, കെ.എ. ഷൈലജൻ എന്നിവർ പ്രസംഗിച്ചു.