പുതുക്കാട് : കൂടപ്പുഴ അനുഗ്രഹ സദനിലെ അന്തേവാസികൾക്കു സ്നേഹസമ്മാനം നൽകി പുതുക്കാട് സെന്റ് ആന്റണീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ. മാതാപിതാക്കളും വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച സമ്മാനങ്ങളാണ് അനുഗ്രഹ സദനു കൈമാറിയത്. ദീർഘകാലമായി കട്ടിലിൽ ജീവിതം കഴിച്ചുകൂട്ടുന്ന അനുഗ്രഹ സദനിലെ അമ്മമാരോടൊത്ത് കുട്ടികൾ ഏറെ നേരം വിശേഷങ്ങൾ പങ്കുവച്ചു.
പ്രധാനാധ്യാപിക മിനിമോൾ, അധ്യാപകരായ ആൻസി, സോഫി, ജെസ്മി, എംപിടിഎ പ്രസിഡന്റ് ഡിനി സുശീൽ എന്നിവർ നേതൃത്വം നൽകി.നാലാം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പിന്റെ ഭാഗമായാണ് അനുഗ്രഹസദൻ സന്ദർശനം. സ്കൂളിൽ നടന്ന യാത്രയയപ്പുയോഗം പുതുക്കാട് ഫൊറോന അസി. വികാരി ഫാ. സ്റ്റീഫൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.