ചാവക്കാട്: നഗരസഭക്ക് പുതിയ ഓഫീസ് കെട്ടിടം, ടൗണ്‍ ഹാളിനോടൊപ്പം മൾട്ടിപ്ലക്സ് തിയേറ്റർ എന്നിവ നിർമിക്കുന്നതിന് ഡിപിആർ തയാറാക്കുന്നതിന് തൃശൂർ ഗവ.എൻജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തുന്നതിന് കൗണ്‍സിൽ യോഗം തീരുമാനിച്ചു.
2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള 46,28,550 രൂപയുടെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കു കൗണ്‍സിൽ അംഗീകാരം നൽകി. 50 ലക്ഷം രൂപയുടെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ അടങ്കൽതുകയിൽ മാറ്റം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനു തീരുമാനിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ ആരോഗ്യ ജാഗ്രത 2023 പദ്ധതി നടപ്പിലാക്കും.
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും നടപ്പിലാക്കുന്ന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്തല സമിതികൾ പുനസംഘടിപ്പിക്കുന്നതിനും നഗരസഭാതല സംഘാടക സമിതി രൂപീകരിക്കും. നഗരസഭയിൽ നിലവിൽ നടപ്പിലാക്കി വരുന്ന വലിച്ചെറിയൽ മുക്തകേരളം ക്യാന്പയിൻ ആരോഗ്യ ജാഗ്രത പദ്ധതിയുമായി ഏകോപിപ്പിച്ച് നടപ്പിലാക്കും.
നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ്.പി. ജെയിംസ് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.