പീച്ചി: 33 അടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ ആടിനു രക്ഷകരായത് തൃശൂരിലെ അഗ്നിരക്ഷാസേന. പീച്ചി കിഴക്കേ പൊടിപ്പാറ കാഞ്ഞിരത്തിങ്കൽ കെ.വി. ജോണ്‍സന്റെ ഒരു വയസു പ്രായമുള്ള പെണ്ണാടാണ് ഇന്നലെ വൈകീട്ട് അഞ്ചോടെ വെള്ളമുള്ള കിണറ്റിൽ വീണത്. വിവരമറിയിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്ന് അഗ്നി രക്ഷാപ്രവർത്തകരെത്തി ആടിനെ സുരക്ഷിതമായി പുറത്ത് എടുത്തു. വീഴ്ചയിൽ ആടിന്റെ പിൻ ഭാഗത്തു പരിക്കു പറ്റിയിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ല. സ്റ്റേഷൻ ഓഫീസർ രഘുനാഥ് നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനിൽകുമാർ, ഗ്ലാഡ്സൻ, അനന്തു, നവനീത് കണ്ണൻ, ജിമോദ് എന്നിവരാണു സംഘത്തിൽ ഉണ്ടായിരുന്നത്.