വടക്കാഞ്ചേരി: സ്കൂളിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്കു തിരിച്ചുനൽകി മാതൃകയായി. ഗവ. ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയുടെ രണ്ടു പവനോളം തൂക്കംവരുന്ന സ്വർണാഭരണം നഷ്ടപ്പെട്ടിരുന്നു. സ്കൂളിൽ പ്രോഗ്രാമിന് ഭക്ഷണവുമായെത്തിയ പിഷാരടീസ് കാറ്ററിംഗ് സർവീസ് ജീവനക്കാരനും വെണ്ണിലാപുരം ആലത്തൂർ സ്വദേശിയുമായ കിഴക്കേത്തറ വീട്ടിൽ വിമലിനാണു സ്കൂൾ കോന്പൗണ്ടിൽ നിന്നും സ്വർണാഭരണം കിട്ടിയത്.
ആഭരണം സ്കൂൾ അധികൃതരെ തിരിച്ചേൽപ്പിക്കുകയും പിന്നീട് വിമൽ തന്നെ സ്വർണം നഷ്ടപ്പെട്ട അധ്യാപികയ്ക്കു തിരിച്ച് നൽകുകയും ചെയ്തു. വിമലിനെ സ്കൂൾ പിടിഎ, സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു.
ആഭരണം സ്കൂൾ അധികൃതരെ തിരിച്ചേൽപ്പിക്കുകയും പിന്നീട് വിമൽ തന്നെ സ്വർണം നഷ്ടപ്പെട്ട അധ്യാപികയ്ക്കു തിരിച്ച് നൽകുകയും ചെയ്തു. വിമലിനെ സ്കൂൾ പിടിഎ, സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു.