മുണ്ടൂർ: മുണ്ടൂർ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ പിതൃവേദി സംഘടന പിതൃദിനമായി ആചരിച്ചു. മധുരം പങ്കുവയ്്ക്കലും കൊടിമരത്തിനു മുന്നിൽ പതാക വന്ദനവും പ്രത്യേക പ്രാർഥനയും നടത്തി. യൂണിഫോം ധരിച്ചെത്തിയ പിതൃവേദി അംഗങ്ങൾക്കൊപ്പം വികാരി ഫാ. ഡേവിസ് പനങ്കുളവും ജോസച്ചനും എല്ലാ ചടങ്ങുകളിലും പങ്കെടുത്തു. തുടർന്ന് ആഘോഷമായ ദിവ്യബലിയും കാഴ്ചസമർപ്പണവും ഉണ്ടായിരുന്നു. പ്രസിഡന്റ് ബിജു സി. ജോസ്, ജോബി ഫ്രാൻസിസ്, എ.ടി. ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പെരിങ്ങാട് പുഴ: തീരദേശ സംരക്ഷണ
സമിതി ബൈക്ക് റാലി നടത്തി
പൂവത്തൂർ: പെരിങ്ങാട് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. പെരിങ്ങാട് - ചേറ്റുവ പുഴകൾ സംരക്ഷിത വനമേഖലയാക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം റദ്ദു ചെയ്യുക, പുഴകളെ പുഴകളായി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബൈക്ക് റാലി നടത്തിയത്.
പാടൂർ ഇടിയഞ്ചിറയിൽ നിന്നും ആരംഭിച്ച റാലി പെരിങ്ങാട് സെന്റ് തോമസ് ചർച്ച് പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു. പുവത്തൂർ ബസ് സ്റ്റാൻഡിൽ നടന്ന സമാപന സമ്മേളനം തിരുനെല്ലൂർ സലഫി മസ്ജിദ് ഇമാം മുഹമ്മദ് അലി തച്ചന്പാറ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബു കാട്ടിൽ അധ്യക്ഷത വഹിച്ചു.
കണ്‍വീനർ ഷൈജു തിരുനെല്ലൂർ, സിറാജ് മൂക്കലെ, ജോഷി കൊന്പൻ, സുനിൽകുമാർ, ഉമ്മർ കാട്ടിൽ, അബ്ദുൾ അസീസ്, അബൂബക്കർ സിദ്ധിഖ്, യു.കെ. രാധാകൃഷ്ണൻ, തിലകൻ തിരുനെല്ലൂർ എന്നിവർ പ്രസംഗിച്ചു.