+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​യാ​ലി​മ​ല ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ്

മൂ​വാ​റ്റു​പു​ഴ : പ്ര​കൃ​തി ര​മ​ണീ​യ​മാ​യ പാ​യി​പ്ര പോ​യാ​ലി​മ​ല ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ബൃ​ഹ​ദ്പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജാ​തി​മ​ത​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ പോ​രാ​ട
പോ​യാ​ലി​മ​ല ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ്
മൂ​വാ​റ്റു​പു​ഴ : പ്ര​കൃ​തി ര​മ​ണീ​യ​മാ​യ പാ​യി​പ്ര പോ​യാ​ലി​മ​ല ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ബൃ​ഹ​ദ്പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ പോ​രാ​ട്ടം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ.
പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പോ​യാ​ലി​മ​ല​യു​ടെ മു​ക​ളി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. പോ​യാ​ലി​മ​ല ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു അ​ള​ന്നു തി​രി​ച്ച സ്ഥ​ലം പൂ​ർ​ണ​മാ​യും പ​ഞ്ചാ​യ​ത്തി​നു വി​ട്ടു​ന​ൽ​കു​ക. സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക, അ​ന്പ​ത് സെ​ന്‍റി​ലേ​ക്കു പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ എം.​പി. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. അ​സീ​സ്, പാ​യി​പ്ര കൃ​ഷ്ണ​ൻ, എം.​എം മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ബി അ​നി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​ഇ. നാ​സ​ർ. എം.​സി. വി​ന​യ​ൻ, റീ​ന സ​ജി, നി​സ മൈ​തീ​ൻ, നെ​ജി ഷാ​ന​വാ​സ്, വി​ജി പ്ര​ഭാ​ക​ര​ൻ, സു​ക​ന്യ അ​നീ​ഷ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ​പി. ജോ​യി, മു​സ്ലിം ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​എം. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.