+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കണം: ക​ള​ക്ട​ർ

കൊ​ച്ചി: ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി ജി​ല്ല​യി​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് നി​ര്‍​ദേ​ശം ന​ല്‍​ക
ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കണം: ക​ള​ക്ട​ർ
കൊ​ച്ചി: ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി ജി​ല്ല​യി​ല്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് നി​ര്‍​ദേ​ശം ന​ല്‍​കി. ഡി​സ്ട്രി​ക്ട് വാ​ട്ട​ര്‍ ആ​ന്‍​ഡ് സാ​നി​റ്റേ​ഷ​ന്‍ മി​ഷ​ന്‍ അ​വ​ലോ​ക​ന​ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം.
ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍റെ കീ​ഴി​ല്‍ പൈ​പ്പ്‌ലൈ​ന്‍ ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, വ​നം, റെ​യി​ല്‍​വേ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​മ​തി ല​ഭ്യ​മാ​കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അഥോ​റി​റ്റി​യു​ടെ യോ​ഗം ചേ​രും. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ അ​ധി​ക തു​ക പു​ന​ക്ര​മീ​ക​ര​ണം വ​ഴി ല​ഭ്യ​മാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
ഇ​തി​നാ​യി പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് 20 കോ​ടി​യും പി​എ​ച്ച് ഡി​വി​ഷ​ന്‍ കൊ​ച്ചി 16ല്‍ ​നി​ന്ന് 30 ല​ക്ഷം രൂ​പ​യും പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് 22.49 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ 42.79 കോ​ടി രൂ​പ​യാ​ണ് അ​ധി​ക​മാ​യി ല​ഭ്യ​മാ​ക്കു​ക. പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ം.
ജി​ല്ല​യി​ല്‍ 82 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ല്‍ ജീ​വ​ന്‍ മി​ഷ​നു വേ​ണ്ടി​യു​ള്ള റോ​ഡ് ക​ട്ടിം​ഗി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തും- ക​ള​ക്ട​ര്‍ പറഞ്ഞു.