ഇരിങ്ങാലക്കുട: കൊന്പൊടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രിൻസ് ഒപ്റ്റിക്കൽസ്, പ്രൈഡ് ഒപ്റ്റിക്കൽസ്, പേൾ ഒപ്റ്റിക്കൽസ്, ഐ ഫൗണ്ടേഷൻ ആശുപത്രി ഇടപ്പള്ളി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാന്പിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. യോഗത്തിൽ ഡിസ്ട്രിക്ട് മെഡിക്കൽ ക്യാന്പ് കോർഡിനേറ്റർ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ഡിസ്ട്രക്റ്റ് വിഷൻ കോർഡിനേറ്റർ ഹംസ എം. അലി, റീജിയണ്‍ ചെയർമാൻ ഷാജൻ ചക്കാലക്കൽ, പ്രിൻസ്, പ്രൈഡ്, പേൾ ഒപ്റ്റിക്കൽസ് സ്ഥാപനങ്ങളുടെ ചെയർമാൻ ജോസ് ആന്റണി മാളിയേക്കൽ, കൊന്പിടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.എൻ. ജയൻ എന്നിവർ സംസാരിച്ചു.
ഇടതുകര കനാലിൽ വെള്ളം
എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന്
മേലൂർ: കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടതുകര കനാലിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹിളാസംഘം കുന്നപ്പിള്ളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ബിജി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഷൈല സുരാജ് അധ്യക്ഷനായി. സംഘം സെക്രട്ടറി രമ ബാഹുലേയൻ, മധു തൂപ്രത്ത്, കെ.കെ.ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.