എടത്തിരുത്തി: പഞ്ചായത്തിലെ ഇകെസി റോഡിന്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇ.ടി. ടൈസണ് എംഎൽഎ അധ്യക്ഷനായി. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആൽവിൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ദിൽഷ സുധീർ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നനുവദിച്ച രണ്ടര കോടി രൂപ ചിലവിട്ടാണ് റോഡ് നിർമാണം.
2.79 കിലോമീറ്റർ നീളമുള്ള റോഡിൽ കാലഹരണപ്പെട്ട എട്ട് കൾവർട്ടുകളും പുതുക്കി പണിയും. വെള്ളക്കെട്ടുള്ള ഭാഗത്ത് 330 മീറ്റർ നീളത്തിൽ കാനയും നിർമിക്കും. എട്ടു മാസമാണ് നിർമാണ കാലാവധി.