കൊരട്ടി: വിവിധ ആവശ്യങ്ങൾക്കായി കൊരട്ടിയിലെത്തുന്നവർക്ക് ചുട്ടുപൊള്ളുന്ന വേനലിൽ ദാഹമകറ്റാൻ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കുന്നു. ഇന്ന് രാവിലെ 11ന് കൊരട്ടിയിലെ ഹെഡ് ഓഫീസ് അങ്കണത്തിൽ വച്ച് ബാങ്ക് പ്രസിഡന്റ് കെ.പി.തോമസ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ സൗജന്യമായി സംഭാരം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കാടുകുറ്റി: ചാലക്കുടി ടൗണ്‍ കോ- ഓപ്പറേറ്റീവ് ബാങ്ക് കാടുകുറ്റി ശാഖയുടെ നേതൃത്വത്തിൽ ഒരുക്കുന്ന തണ്ണീർ പന്തൽ കാടുകുറ്റി ജംഗ്ഷനിൽ ഇന്ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്യും.
കാടുകുറ്റിയിൽ ഏകദിന ശില്പശാല
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി അയ്യപ്പൻ അധ്യക്ഷനായി.
എഴുത്തുകാരിയും അധ്യാപികയുമായ ടി.ജി. അജിത സ്ത്രീകളും സാങ്കേതികവിദ്യയും എന്ന വിഷയത്തിലും കൊരട്ടി സി.ഐ.ബി.കെ. അരുണ്‍ സ്ത്രീയും സൈബർ സുരക്ഷയും എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.