തിരുവില്വാമല: തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാൻസർ രോഗ നിർണയ ക്യാന്പ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൂടെ സഹകരണത്തോടെ കാൻസർ നിയന്ത്രണ പരിപാടികളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് കാൻ തൃശൂർ കാൻസർരോഗ നിർണയ ക്യാന്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ ഉദ്ഘാടനം ചെയ്തു. സ്റ്റാഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് വിനി ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ·ാരായ സ്മിത സുകുമാരൻ, രാമചന്ദ്രൻ വെട്ടുകാട്ടിൽ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ. പ്രകാശൻ, കുത്താന്പുള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രചന, പിഎച്ച്എൻ എസ്. വനജ തുടങ്ങിയവർ സംസാരിച്ചു.