പുത്തൂർ: പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ കൃപാഗ്നി ബൈബിൾ കണ്വൻഷന് സമാപനമായി. മാർ േജക്കബ് തൂങ്കുഴി ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകി. തുടർന്ന് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് 50 സന്പൂർണ ബൈബിൾ സമ്മാനിച്ച് ആദരിച്ചു.
ഫൊറോന വികാരി ഫാ. ചാക്കോ ചെറുവത്തൂർ, അസി. വികാരി ഫാ. ഹേഡ്ലി നീലങ്കാവിൽ എന്നിവരുടെ സാന്നിധ്യത്തിൽ കൈക്കാരൻമാരായ ഷൈജു കാറളത്തുക്കാരൻ, ജോണ്സൻ വിതയത്തിൽ, ബെന്നി കാരക്കട, ഷിബു തണ്ട്യേക്കൽ എന്നിവരാണ് ബൈബിൾ സമ്മാനിച്ചത്. അതിനുശേഷം ബൈബിൾ തുടർ പരിശീലനത്തിനായി ആരംഭിക്കുന്ന സാൻതോം ബൈബിൾ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എരുമേലി കിംഗ് ജീസസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടന്ന കണ്വൻഷന് ഫാ. അബ്രാഹാം കടിയാകുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ എന്നിവർ നേതൃത്വം നൽകി.