പഴുവിൽ: അർണോസ് പാതിരി അന്ത്യവിശ്രമം കൊള്ളുന്ന പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ പാതിരിയുടെ 291-ാമത് ചരമ വാർഷിക ആചരണം നടത്തി.
അനുസ്മരണ ബലിയും സ്മൃതി മണ്ഡപത്തിൽ മരണാനന്തര ശുശ്രൂഷകളും പുഷ്പാർച്ചനയും ഉണ്ടായിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. റവ.ഡോ. സണ്ണി ജോസ് പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. സ്റ്റീഫൻ ചുണ്ടത്തടം അനുസ്മരണ പ്രഭാഷണം നടത്തി.
ഫാ. ബെൻവിൻ തട്ടിൽ, ട്രസ്റ്റി ടെബി വർഗീസ്, പിയോളി ജോണ്സൻ എന്നിവർ പ്രസംഗിച്ചു. പുത്തൻ പാനപാരായണവും സ്നേഹ വിരുന്നും ഉണ്ടായിരുന്നു.