പഴയന്നൂർ: പഴയന്നൂർ ടൗണിൽ പ്രവർത്തിക്കുന്ന റൂമി ഇന്റർനാഷണൽ സ്കൂളിന്റെ പുനർനാമകരണത്തോടൊപ്പം പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ നിർവഹിച്ചു. റൂമി ഇന്റർനാഷണൽ സ്കൂൾ രക്ഷാധികാരി ഇന്പച്ചിക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഷാനവാസ് പദ്ധതി വിശദീകരണം നടത്തി. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ മുഖ്യാതിഥി ആയി. പഴയന്നൂർ റംല ഗ്രൂപ് ചെയർമാൻ സുനീത് റഹ്മാൻ, അബ്ദുൽ സലാം, ടി. അബ്ദുറഹ്മാൻ, പി.കെ. സുലൈമാൻ, ഉമർ ബാഖവി, അലി ഹുദവി, ശമീർ അൻവരി, പഴയന്നൂർ ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീജയൻ, സമസ്ത തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് പി.വൈ. ഇബ്രാഹിം അൻവരി, പഴയന്നൂർ പഞ്ചായത്ത് അംഗം കെ.എം. അസീസ്, എസ്.കെ. ജെക്ക്യു തുടങ്ങിയവർ സംസാരിച്ചു.