+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശുചിമുറി മാ​ലി​ന്യം ത​ള്ളു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ര്‌ അ​റ​സ്റ്റില്‌

എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ക്കി​ക്കാ​വ
ശുചിമുറി മാ​ലി​ന്യം ത​ള്ളു​ന്ന സം​ഘ​ത്തി​ലെ  മൂ​ന്നു​പേ​ര്‌ അ​റ​സ്റ്റില്‌
എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
അ​ക്കി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ത​ട്ടാ​രം​കു​ന്ന​ത്ത് ഷാ​ഹി​ദ്, പ്ലാ​ക്ക​ൽ റി​ഷാ​ദ്, ആ​ന്ത്പ​റ​ന്പി​ൽ അ​ൻ​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ​മാ​രാ​യ ടി.​സി. അ​നു​രാ​ജ്, ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​രു​മ​പ്പെ​ട്ടി ക​രി​യ​ന്നൂ​രി​ലെ ക​ലു​ങ്ക് പാ​ല​ത്തി​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ടാ​ങ്ക​ർ ലോ​റി ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​ഘം വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. അ​മി​ത വേ​ഗ​ത്തി​ൽ ചീ​റി​പാ​ഞ്ഞ ടാ​ങ്ക​ർ ലോ​റി​യെ നാ​ട്ടു​കാ​ർ മ​റ്റൊ​രു കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും മാ​ലി​ന്യ വാ​ഹ​ന​ത്തി​ന് എ​സ്കോ​ർ​ട്ട് പോ​കു​ന്ന സം​ഘം ബൈ​ക്കി​ലെ​ത്തി കാ​റ് ത​ട​ഞ്ഞു. ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മു​ഖം മ​റ​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ടാ​ങ്ക​ർ ലോ​റി​യു​ടേ​യും ബൈ​ക്കി​​ന്‌റേയും ന​ന്പ​ർ നാ​ട്ടു​കാ​ർ പൊ​ലീ​സി​ന് ന​ൽ​കി​യി​രു​ന്നു.
ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് അ​ക്കി​ക്കാ​വ് കേ​ന്ദ്രീ​ക​രി​ച്ച് മാ​ഫി​യ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.