കാക്കനാട് : എറണാകുളം മറൈൻഡ്രൈവിൽ പാർക്കുചെയ്തിരുന്ന രണ്ടു ബൈക്കുകൾ മോഷണം പോയി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.
കാക്കനാട് നെസ്റ്റ് ഗ്രൂപ്പ് ജീവനക്കാരായ എബിൻ സാബുവിന്റെ ആർസി 200 ബൈക്കും എം.കെ. മിഥുന്റെ ഡ്യൂക്ക് ബൈക്കുമാണ് മോഷണം പോയത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
ജോലികഴിഞ്ഞ് സുഹൃത്തിനെ രണ്ടു ബൈക്കുകളിലായി വൈപ്പിനിൽ ആക്കാൻ പോയതായിരുന്നു ബൈക്കിലുണ്ടായിരുന്നവർ.
മറൈൻ ഡ്രൈവിലെത്തിയപ്പോൾ വിശ്രമിക്കുന്നതിനായി പാർക്കിംഗിൽ ബൈക്കുവെച്ചശേഷം ഇവർ പുറത്തേക്കുപോയി. തിരിച്ചെത്തുമ്പോൾ വാഹനങ്ങൾ മോഷണം പോയിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ നാലുപേരടങ്ങുന്ന സംഘമാണ് മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി. അന്വേഷണം തുടരുന്നു.