കാക്കനാട് : തൃക്കാക്കരയിൽ പൈപ്പ് പൊട്ടുന്നത് തുടർക്കഥയാവുന്നു. കാക്കനാട് പള്ളിക്കര റോഡിൽ അത്താണി അസറ്റ് ഹോമിന് സമീപം, ഇൻഫോ പാർക്ക് ഇടച്ചിറ റോഡിൽ, ടിവി സെന്റർ വാർഡിലെ വിഎഫ്സികെ ക്വാർട്ടേഴ്സിന് സമീപം, താണപാടം മസ്ജിദ് റോഡിൽ ഉൾപ്പടെ മൂന്ന് സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുടിവെളള പൈപ്പ് പൊട്ടുന്നത്.
ഇന്നലെ വെളുപ്പിന് തൃക്കാക്കര ടിവി സെന്റർ വാർഡിലെ വിഎഫ്സികെ ക്വാർട്ടേഴ്സിന് സമീപം താണപാടം മസ്ജിദ് റോഡിൽ ഒരുമാസം മുമ്പ് പൊട്ടിയ അതേ സ്ഥലത്തെ കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി. ടിവി സെന്റർ തുതിയൂർ റോഡിൽ ഈച്ചമുക്ക് ജംഗ്ഷനിൽ പൈപ്പ് വാൽവിന് തകരാർ മൂലം കുടിവെള്ളം പാഴായിപ്പോകുന്നു.
പൈപ്പ് പൊട്ടലും നന്നാക്കലും പതിവായതോടെ കുടിവെള്ളം കിട്ടാതെ നാട്ടുകാർ വെള്ളത്തിലായി. കുറച്ചുവെള്ളം പാഴായാലും മറ്റു സ്ഥലങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയും എന്നതിനാലാണ് അധികൃതരുടെ ഈ നടപടി. അത്താണി റോഡിലെ പൈപ്പ് പൊട്ടലിൽ അത്താണി, കൊല്ലംകുടിമുകൾ, വികാസവാണി, തെങ്ങോട് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്. പഴയ പൈപ്പ് മാറ്റി പുതിയ ഡക്ക്ടെയിൽ അയൺ (ഡിഐ) പൈപ്പാണ് ഇടുന്നത്. തൃക്കാക്കരയുടെ പല ഭാഗങ്ങളിലും എസി പൈപ്പുകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന പൈപ്പ് ലൈനുകളാണുള്ളത്. ഇതിനാണെങ്കിൽ 40 വർഷത്തിലേറെ പഴക്കമുണ്ട്.