കാലടി: കാഞ്ഞൂർ വിമല ആശുപത്രിയിൽ ഹോം കെയർ സർവീസ് പ്രവർത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
ആശുപത്രി ഡയറക്ടറും കാഞ്ഞൂർ ഫൊറോന വികാരിയുമായ റവ. ഡോ. ജോസഫ് കണിയാംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, മെമ്പർ ചന്ദ്രവതി രാജൻ, ആശുപത്രി അസി. ഡയറക്ടർ ഫാ. ഡോൺ മുളവരിക്കൽ, അഡ്മിനിസ്ട്രേറ്റർ എം.വി. കുരിയച്ചൻ, ട്രസ്റ്റി ഡേവിസ് അയ്നാടൻ, ഡോ. മേരി എന്നിവർ പ്രസംഗിച്ചു.
ആശുപത്രി ആംബുലൻസിൽ ഡോക്ടറും നഴ്സുമാരും ഉൾപ്പെടുന്ന സംഘം വീടുകളിലെ കിടപ്പ് രോഗികൾക്കും മറ്റു കാരണങ്ങളാൽ ആശുപത്രിയിൽ എത്തുവാൻ കഴിയാത്തവർക്കും മിതമായ നിരക്കിൽ ആവശ്യമായ ചികിത്സയും പരിചരണവും നൽകുന്നതാണ് പദ്ധതി. ഹോം കെയർ സർവീസ് സേവനം ആഗ്രഹിക്കുന്നവർ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.