നെടുമ്പാശേരി : കേന്ദ്ര സർക്കാരിന്റെ അടിക്കടിയുള്ള പാചകവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില വർധനവിലും സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ ഇന്ധന വിലയിൽ അധികനികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന നയത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് നെടുമ്പാശേരി മണ്ഡലം 8 ,9 , 10 ,11 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അകപ്പറമ്പ് പള്ളി കവലയിൽ അടുപ്പുകൂട്ടി സമരം നടത്തി. കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിബു മൂലൻ സമരം ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ ആന്റണി കയ്യാല അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.ടി. കുഞ്ഞുമോൻ, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ മുണ്ടാടൻ, അകപ്പറമ്പ് സഹ. ബാങ്ക് പ്രസിഡന്റ് ജോസ് പി. വർഗീസ്, കെ.പി. ഡേവി , ഡേവിസ് വട്ടപ്പറമ്പൻ , അനു മാർട്ടിൻ , ജോർജ് പി. അരീക്കൽ, ഭവശിറാം, എ.കെ. മാത്തുക്കുട്ടി, എം.എം. ഏലിയാസ് , എ.കെ. രാജു എന്നിവർ പ്രസംഗിച്ചു.