കോതമംഗലം: സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്ക് കെപിഎസ്ടിഎ കോതമംഗലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂതത്താൻകെട്ടിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. പെരുന്പാവൂർ, കോതമംഗലം ഉപജില്ലകളിലെ സംഘടനാ അംഗങ്ങളായ ഈ വർഷം സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്കാണ് യാത്രയപ്പ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ വിരമിച്ചവർക്കുള്ള ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജെയിംസ് കൊറന്പേൽ, കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, വിൻസന്റ് ജോസഫ്, രഞ്ജിത്ത് മാത്യു, അജിമോൻ പൗലോസ്, സെലീന ജോർജ്, എൽദോ കുര്യാക്കോസ്, ജോണ് പി. പോൾ, ഫ്രാൻസിസ് പുന്നോലി, സിജു ഏലിയാസ്, ബേസിൽ ജോർജ്, ബോബിൻ ബോസ് എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൂതത്താൻകെട്ട് മുതൽ നേര്യമംഗലം വരെയുള്ള ബോട്ട് സവാരി പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് എന്നിവർ സംയുക്തമായി ഫ്ളാഗ് ഓഫ് ചെയ്തു. മിമിക്രി താരം ഇബ്രാഹിം മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.