കിഴക്കമ്പലം: വാട്ടർ അഥോറിറ്റിയുടെ കാസ്റ്റ് അയേൺ റിംഗുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മണീട് ഏഴക്കരാട് കാവനാൽ എബിൻ ബെന്നി(21), തിരുവാണിയൂർ മുടക്കാരിൽ ജോൺ(21) എന്നിവരാണ് പുത്തൻകുരിശ് പോലീസിന്റെ പിടിയിലായത്.
രാമമംഗലം പുഴയിൽനിന്ന് വെള്ളം ചൂണ്ടിയിലേക്ക് കൊണ്ടുപോകുന്നതിന് വാട്ടർ അഥോറിറ്റി പഴയ ആസ്ബറ്റോസ് പൈപ്പ് മാറ്റി പകരം കാസ്റ്റ് അയേൺ പൈപ്പുകൾ സ്ഥാപിക്കുകയാണ്. പഴയ പൈപ്പുകൾ കൂട്ടിച്ചേർക്കാൻ ഉപയോഗിച്ചിരുന്ന കാസ്റ്റ് അയേൺ റിംഗുകളാണ് മോഷ്ടിക്കപ്പെട്ടത്. ഒരെണ്ണത്തിന് 85 കിലോ തൂക്കംവരും.
ഇത്തരത്തിൽ നാലു ലക്ഷം രൂപ വിലവരുന്ന റിംഗുകളാണ് മോഷണംപോയത്. ഇതിൽ 315 കിലോ റിംഗുകൾ ആക്രിക്കടയിൽനിന്ന് കണ്ടെടുത്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ്ഐ മാരായ കെ.എസ്. ശ്രീദേവി, കെ. സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.