കയ്പംഗലം: കയ്പമംഗലം സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. ചളിങ്ങാട് മതിലകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകൻ നസീർ (48) ആണ് മരിച്ചത്. ഒന്പത് മാസം മുന്പ് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയ നസീർ 2022 ഡിസംബർ 20-നാണ് മരിച്ചത്.
ബർദുബായ് എന്ന സ്ഥലത്ത് റോഡിലൂടെ നടന്നുപോകുന്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. മരിക്കുന്പോൾ നസീറിന്റെ കൈയിൽ യാതൊരു രേഖകളും ഇല്ലാതിരുന്നതിനാൽ ആളെ തിരിച്ചറിയാനായിരുന്നില്ല. ഒടുവിൽ ദുബായ് പോലീസ് വിരലടയാളം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് മാസത്തിനു ശേഷമാണ് മരിച്ചത് കയ്പമംഗലം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. ദുബായിലുള്ള സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പിള്ളി എന്നയാളിലൂടെയാണ് മരിച്ചയാളുടെ വിലാസം കണ്ടെത്തിയത്.
പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നസീർ വാടാനപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. നാട്ടിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു മരിച്ച നസീർ. ദുബായിൽ ജോലിക്കായി ശ്രമിക്കാനാണ് വിസിറ്റിംഗ് വിസയിൽ എത്തിയത്. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് അമീൻ, അംന.