രാജകുമാരി: അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. കുങ്കിയാനകളില്‍ ഒന്നിനെ ഇന്നു ചിന്നക്കനാലില്‍ എത്തിക്കും.
ചിന്നക്കനാല്‍ സിമന്റ് പാലത്തിനു സമീപം റേഷന്‍കടയ്ക്കു സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി അരിക്കൊമ്പനെ ആകര്‍ഷിച്ച് പിടികൂടാനാണു പദ്ധതി.
സിമന്റ് പാലത്തിനു സമീപം മുന്‍പ് അരിക്കൊമ്പന് തകര്‍ത്ത ഒരു വീട്ടിലാണ് താത്കാലിക റേഷന്‍കട ഒരുക്കുക. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകംചെയ്യുന്നത് ഉള്‍പ്പടെ ആള്‍താമസം ഉണ്ടെന്നു തോന്നിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ആനയെ ഇവിടേക്ക് ആകര്‍ഷിക്കാനാണ് പദ്ധതി.
സിമന്റ് പാലത്ത് കെണി ഒരുക്കുന്ന വീടിനോടു ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍ വെട്ടിനീക്കി. വരുംദിവസങ്ങളില്‍ അടുപ്പ് കൂട്ടി അരി പാകംചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
സിമന്റ് പാലത്തേക്ക് എത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാനാകുമെന്നാണ് കരുതുന്നത്. വിക്രം എന്ന കുങ്കിയാനയെ ഇന്ന് ചിന്നക്കനാലില്‍ എത്തിക്കും. ആകെ നാലു കുങ്കിയാനകളെയാണ് അരിക്കൊമ്പനെ പിടികൂടുന്നതിനായി കൊണ്ടുവരുന്നത്.
നിലവില്‍ സിമന്റ് പാലത്തിനു സമീപമേഖലകളില്‍ അരിക്കൊമ്പന് തമ്പടിച്ചിട്ടുള്ളതായാണ് സൂചന. ആനയെ ആകര്‍ഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ നടപടികള്‍ ആരംഭിക്കും. 30 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം എട്ടു ടീമുകളായി തിരിഞ്ഞാകും പദ്ധതി നടപ്പിലാക്കുക.
വനംവകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപിപ്പിക്കും.